സൌദിയില്‍ 14 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 63,000 പേരെ നാടുകടത്തി

ദമാം| WEBDUNIA|
PRO
സൌദിയില്‍ 14 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 63,000 പേരെ നാടുകടത്തി. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ കൂടുതല്‍ നിയമലംഘകരെ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍.

പരിശോധനകളില്‍ പിടിയിലായവരും കീഴടങ്ങിയവരുമായ 83,000 നിയമലംഘകരെ കഴിഞ്ഞ 20 ദിവസത്തിനിടെ അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതായി സൗദി ജയില്‍ വകുപ്പ്‌ അറിയിച്ചു. നവംബര്‍ മൂന്നിനു ശേഷം സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനകളില്‍ 752 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി സൗദി തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി.

എല്ലാ 15 ദിവസങ്ങളിലും പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന്‌ നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു. 10,000 സ്ഥാപനങ്ങളിലാണു തൊഴില്‍ മന്ത്രാലയം പരിശോധന നടത്തിയത്‌. നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും തുടര്‍നടപടികള്‍ക്കായി പ്രത്യേക സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :