മണ്ടേലയെ വധിക്കാന്‍ ഗൂഢാലോചന; സംഘത്തിന് തടവ് ശിക്ഷ
ജൊഹാനസ്ബര്‍ഗ്|
WEBDUNIA|
PRO
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘാംഗങ്ങള്‍ക്ക് തടവ് ശിക്ഷ. ഒമ്പത് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് വിധി.
ബോയര്‍മാഗ് എന്ന വെള്ളക്കാരുടെ അക്രമസംഘത്തിന്റെ നേതാവായ മുന്‍ സര്‍വകലാശാലാ അധ്യാപകനായ റ്റോയ്റ്റിന് 35 വര്‍ഷം തടവ് ലഭിച്ചു.
സംഘടനയിലെ മറ്റ് 20 അംഗങ്ങള്‍ക്ക് അഞ്ച് മുതല്‍ 35 വര്‍ഷംവരെ തടവുശിക്ഷയും പ്രിട്ടോറിയയിലെ കോടതി വിധിച്ചു. ദക്ഷിണാഫ്രിക്കയില്‍ വധശിക്ഷയില്ല.
പ്രസിഡന്‍റായിരിക്കെ മണ്ടേലയെ വധിക്കാന്‍ നടന്ന ഗൂഢാലോചന 2001-ലാണ് പോലീസ് കണ്ടെത്തിയത്. റ്റോയ്റ്റിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് ഇതുസംബന്ധിച്ച രേഖകള്‍ ലഭിച്ചത്. 1994 മുതല്‍ 1999 വരെയാണ് മണ്ടേല പ്രസിഡന്‍റായിരുന്നത്.