സോളമന്‍ ദ്വീപുകളില്‍ ശക്തമായ ഭൂചലനം, സുനാമി

സിഡ്നി| WEBDUNIA| Last Modified ബുധന്‍, 6 ഫെബ്രുവരി 2013 (09:48 IST)
PRO
PRO
പസഫിക്കിലെ സോളമന്‍ ദ്വീപസമൂഹത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് തൊട്ടുപിന്നാലെ ചെറുസുനാമിയും ഉണ്ടായി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്ല.

മൂന്ന് അടി ഉയരത്തിലുള്ള ചെറു സുനാമിയാണ് ഉണ്ടായതെന്ന് ഹവായിലെ പസഫിക് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചു. ഓസ്ട്രേലിയന്‍ തീരങ്ങള്‍ അതീവ ജാഗ്രതയിലാണ്. ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

200ഓളം ദ്വീപുകളുടെ സമൂഹമാണ് സോളമന്‍ ദ്വീപുകള്‍. 552,000 ജനങ്ങള്‍ ഇവിടെയുണ്ട് എന്നാണ് കണക്ക്. ഭൂചലനത്തിനും അഗ്നിപര്‍വ്വതങ്ങള്‍ക്കും പേരുകേട്ട ‘റിംഗ് ഓഫ് ഫയര്‍‘ മേഖലയില്‍ ആണ് ഈ പ്രദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :