ലാസ് വേഗാസ് : |
WEBDUNIA|
Last Modified ബുധന്‍, 30 ജനുവരി 2013 (19:02 IST)
PRO
PRO
കുടിയേറ്റ നിയമങ്ങളില്‍ പരിഷ്‌കാരം അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ. തകര്‍ന്നു കിടക്കുന്ന കുടിയേറ്റ വ്യവസ്ഥികളില്‍ എത്രയും പെട്ടെന്ന് പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് ഒബാമ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അമേരിക്കയിലെ ലാസ് വേഗാസിലെ ഒരു സ്‌കൂളില്‍ സംസാരിക്കുകയായിരുന്നു ഒബാമ.
അനധികൃമായി അമേരിക്കയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് കാലക്രമേണ അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന് വഴിയൊരുക്കണം. രാജ്യത്തിന്റെ സാമ്പത്തിക മേഘലക്ക് അഭിവൃദ്ധി നല്‍കുന്നതിന് വിദേശത്തു നിന്നും പഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികളെ പഠനകാലാവധിക്ക് ശേഷവും തുടരാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തകര്‍ന്ന വ്യവസ്ഥിതികളെ പുന: സ്ഥാപിക്കാന്‍ തക്ക സമയം ഇതാണെന്നും ഒബാമ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം യുഎസിലെ എട്ട് സെനറ്റര്‍മാര്‍ കുടിയേറ്റ നിയമം പരിഷ്‌കരിക്കണം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന ഒബാമയുടെ ആഹ്വാനം. തന്റെ പ്രസംഗത്തില്‍ സെനറ്റര്‍മാരുടെ നീക്കത്തെ പ്രശംസിക്കാനും മറന്നില്ല ഒബാമ. റിപ്ലബിക്കന്‍ പക്ഷത്ത് നിന്നും ഡെമോക്രാറ്റിക് പക്ഷത്ത് നിന്നുമുള്ള നാല് വീതം സെനറ്റര്‍മാരാണ് പ്രമേയം അവതരിപ്പിച്ചത്.