ഓസ്ട്രേലിയ സൊമാലിയയ്ക്ക് 10 മില്ല്യന്‍ ഡോളര്‍ ധനസഹായം നല്‍കുന്നു. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയ ബിഷപ്പാണ് ഇക്കാര്യം അറിയിച്ചത്.
ആഫ്രിക്കന്‍ യൂണിയന്‍ മിഷന്‍ ടു സൊമാലിയ എന്നതിനെ സഹായിക്കാനാണ് ഈ സഹായം. സൊമാലിയയിലെ തീവ്രവാദത്തിനെതിരെ പോരാടുന്നതിന് 2 കോടി ഡോളറാണ്. വിദ്യാഭ്യാസം, കുടിവെള്ള വിതരണം, ആരോഗ്യരക്ഷാ തുടങ്ങിയതിനാണ് 8 കോടി ഡോളര്‍ നല്‍കുന്നത്.
ഓസ്ട്രേലിയ സൊമാലിയന്‍ ഭരണകൂടത്തെ സഹായിക്കാന്‍ വളരെയധികം താത്പര്യം എടുക്കുന്നുണ്ടെന്ന് ജൂലിയ ബിഷപ്പ് വ്യക്തമാക്കി. ധനസഹായത്തിലൂടെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം തടയാന്‍ ശ്രമിക്കണമെന്നും ജൂലിയ ബിഷപ്പ് ആവശ്യപ്പെട്ടു.