കാര്‍ഷിക കുടുംബ സഹായ പദ്ധതിയും ധനമന്ത്രി കെ എം മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ചാല്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. കുടുംബനാഥന്‍ മരിച്ചാല്‍ കാര്‍ഷിക കുടുംബങ്ങളിലെ 50,000 രൂപ വരെയുള്ള വായ്പകളില്‍ പകുതി എഴുതി തള്ളുമെന്ന് മാണി അറിയിച്ചു.
കാര്‍ഷിക കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യ ലാപ്പ്ടോപ്പും നല്‍കുമെന്ന് മാണി അറിയിച്ചു.
കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പ് പദ്ധതി അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും മാണിയുടെ ഇത്തവണത്തെ ബജറ്റിലുണ്ട്. പ്രീമിയം തുകയുടെ 90 ശതമാനം സര്‍ക്കാര്‍ നല്‍കും. 25 നാണ്യവിളകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.