സൊമാലിയയില്‍ അല്‍-ഖ്വയ്ദ ബന്ധമുള്ള മുസ്ലീം തീവ്രവാദി സംഘം ഷെബാബ് നടത്തിയ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ 11 പേര് മരിച്ചു.
തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിലാണ് പുതുവത്സരദിനത്തില്‍ ബോംബാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഷെബാബ് ഏറ്റെടുത്തു. ജസീറ ഹോട്ടലിന് പുറത്താണ് ആദ്യ കാര്ബോംബ്സ്ഫോടനം നടന്നത്.
പരിക്കേറ്റവരെ സഹായിക്കാന്‍ പട്ടാളക്കാര്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ ആക്രമണവുമുണ്ടായി. തലസ്ഥാനത്ത് സൊമാലിയന്‍ രാഷ്ട്രീയനേതാക്കളും സന്ദര്‍ശനത്തിനെത്തുന്ന വിദേശ ഉന്നത ഉദ്യോഗസ്ഥരും താമസിക്കാറുള്ള ഹോട്ടലാണ് ജസീറ.
വിദേശികളും കൂലിപ്പടയാളികളും രാജ്യം വിട്ടില്ലെങ്കില്‍ അവരുടെ വിധിയും ഇതായിരിക്കുമെന്ന് ഷെബാബ് വക്താവ് അലി മുഹമ്മദ് റേജ് പുതുവത്സര സന്ദേശത്തില്‍ ഭീഷണിമുഴക്കി.