നാലാം വട്ടവും പുടിന്‍ തന്നെ

മോസ്കോ| WEBDUNIA| Last Modified വ്യാഴം, 8 മാര്‍ച്ച് 2012 (10:49 IST)
PRO
PRO
റഷ്യയില്‍ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വ്ലാഡിമിര്‍ പുടിന്‍ വിജയിച്ചതായി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 63.6 ശതമാനം വോട്ടു നേടിയാണ്‌ പുടിന്‍ വിജയിച്ചതെന്ന്‌ കമ്മിഷന്‍ വ്യക്തമാക്കി. ആകെ പോള്‍ ചെയ്തതില്‍ 45,602,075 വോട്ടാണ്‌ പുടിനു ലഭിച്ചത്‌.

പുടിനെതിരെ മത്സരിച്ച കമ്യൂണിസ്റ്റ്‌ സ്ഥാനാര്‍ഥി ഗെന്നഡി സ്യുയോഗാനോവ്‌ 17.18 ശതമാനം വോട്ട്‌ നേടി. സ്വതന്ത്ര സ്ഥാനാര്‍ഥി മൈക്കിള്‍ പ്രഖറോവ്‌(7.98), ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ഥി വ്ലാഡിമിര്‍ ഷിരിനോവ്സ്കി(6.22), എ ജസ്റ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ഥി സെര്‍ജി മിരനോവ്‌(3.85) എന്നിവര്‍ക്ക് ചെറുചലനങ്ങള്‍ പോലും ഉണ്ടാക്കാനായില്ല.

തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അവകാശപ്പെട്ട്‌ നേരത്തെ പുടിന്‍ രംഗത്തെത്തിയത് വന്‍‌വിവാദമായിരുന്നു. ഇതിനെതിരെ മോസ്കോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധ പ്രകടനം നടത്തി. തെരഞ്ഞെടുപ്പില്‍ വന്‍ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ നാലുവര്‍ഷം പ്രധാനമന്ത്രി പദം അലങ്കരിച്ച പുടിന്‍ മൂന്നാം പ്രാവശ്യമാണ് പ്രസിഡന്റ്‌ സ്ഥാനത്തെത്തുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :