സൈനികരെ മോചിപ്പിക്കാന്‍ പാകിസ്ഥാനായില്ലെങ്കില്‍ സൈനിക നടപടി; ഇറാന്‍

ടെഹ്‌റാന്‍| WEBDUNIA| Last Modified ചൊവ്വ, 18 ഫെബ്രുവരി 2014 (14:33 IST)
PRO
പാകിസ്ഥാന്‍ സര്‍ക്കാരിന് തട്ടിക്കൊണ്ടുപോയ സൈനികരെ മോചിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉടന്‍ സൈനിക നടപടിയെടുക്കാന്‍ തങ്ങള്‍ തയ്യാറാകേണ്ടി വരുമെന്ന് ഇറാന് വ്യക്തമാക്കി‍.

പത്ത് ദിവസം മുമ്പാണ് പാക്-ഇറാന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ച് ഇറാനിയന്‍ സൈനികരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സുന്നി തീവ്രവാദസംഘടനയായ ജെയ്ഷ് അല്‍ ആദില്‍ ആണ് സൈനികരെ തട്ടിക്കൊണ്ടുപോയത്.

പാക് അധികൃതര്‍ അടിയന്തര പ്രാധാന്യത്തോടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രി അബ്ദുല്‍ റാസ റഹ്മാനി ഫാസ്‌ലി പറഞ്ഞു. സൈനികരെയും കൊണ്ട് തീവ്രവാദികള്‍ പാകിസ്ഥാനിലേക്കാണ് കടന്നത്. തീവ്രവാദ സംഘടനയുടെ നേതാക്കളും പാകിസ്ഥാനിലാണുള്ളതെന്ന് ഇറാന്‍ ആരോപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :