'ഐ ആം മലാല'യുടെ പ്രകാശനം പാകിസ്ഥാനില്‍ ഉപേക്ഷിച്ചു

ഇസ്‌ലാമാബാദ്| WEBDUNIA|
PRO
പാകിസ്ഥാനില്‍ മലാല യൂസുഫ്‌സായിയെക്കുറിച്ചുള്ള പുസ്തകം- 'ഐ ആം മലാല' യുടെ പ്രകാശനം നിര്‍ത്തിവെച്ചു.മലാല യൂസഫ്സായിയുടെ പുസ്തകംപുറത്തിറക്കാനുള്ള ചടങ്ങ് പാകിസ്ഥാന്‍ സര്‍വകലാശാലയാണ് സുരക്ഷ ഉറപ്പുവരുത്താത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചത്.

പെഷവാര്‍ യൂനിവേഴ്സിറ്റിയും ബികെഇ ഫൗണ്ടേഷന്‍ , എസ് പി ഓ എന്നിവരും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത് . ചടങ്ങിനു സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നു ഖൈബര്‍ പക്തുന്‍ക്വയിലെ പ്രാദേശിക ഭരണകൂടം അറിയിച്ചതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിയതെന്നാണ് സര്‍വകലാശാല വിശദീകരണം

ഡയറക്ടര്‍ ഖാദിം ഹുസൈനെ പരിപാടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക സര്‍ക്കാറിലെ രണ്ടുമന്ത്രിമാര്‍ ബന്ധപ്പെട്ടതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിപാടി ഉപേക്ഷിക്കണമെന്ന് മന്ത്രിമാരും വൈസ് ചാന്‍സലറും രജിസ്ട്രാറും പോലീസുമൊക്കെ ആവശ്യപ്പെട്ടതായി എഎസ്സി ഡയറക്ടര്‍ സര്‍ഫ്രാസ് ഖാനും പറഞ്ഞു.

താലിബാന്‍ മലാലയുടെ പുസ്തകങ്ങള്‍ വില്‍ക്കരുതെന്ന് പ്രദേശത്തെ പുസ്തകശാലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയാണ് ഖൈബറില്‍ ഭരണം നടത്തുന്നത്. പ്രകാശനച്ചടങ്ങ് ഉപേക്ഷിച്ചതിനെ പാര്‍ട്ടി നേതാവ് ഇമ്രാന്‍ഖാന്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :