വത്തിക്കാന്‍സിറ്റി|
WEBDUNIA|
Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (11:33 IST)
PRO
സിറിയയില്‍ സമാധാനത്തിനുവേണ്ടി സെപ്റ്റംബര്‍ ഏഴിന് പ്രാര്‍ഥനാദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന കുര്‍ബാനയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ശനിയാഴ്ച പ്രാര്‍ഥനയ്ക്കും ഉപവാസത്തിനുമായി നീക്കിവെക്കണമെന്നും എല്ലാ മതസ്ഥരോടും മാര്‍പാപ്പ അഭ്യര്‍ഥിച്ചു. യുദ്ധം സമാധാനത്തിലേക്ക് നയിക്കില്ല. അക്രമം വളര്‍ത്തുന്നവരുടെ വിധി ദൈവവും ചരിത്രവും നിര്‍ണയിക്കുമെന്നും പാപ്പ പറഞ്ഞു.
സിറിയയിലെ രാസായുധ പ്രയോഗത്തെ അപലപിച്ച പാപ്പ, യുദ്ധം ഒരിക്കലും ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴുമണി മുതല്‍ അര്‍ധരാത്രി വരെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ പ്രത്യേക കുര്‍ബാനയും നടക്കും.