സെക്സ് റാക്കറ്റ്: ബഹറിനില്‍ ഇന്ത്യക്കാരെ ശിക്ഷിച്ചു

ഒരു കസ്റ്റമറിന്റെ വേഷത്തിലെത്തിയ അന്വേഷണ സംഘാംഗം ഒരു പെണ്‍കുട്ടിയെ ആവശ്യപ്പെടുകയായിരുന്നു
ഇന്ത്യക്കാരായ ഒമ്പത് യുവതികളും പൊലീസ് നടത്തിയ തെരച്ചിലില്‍ പിടിയിലായിരുന്നു. ഇവര്‍ക്ക് രണ്ട് വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചതായി ‘ഗള്‍ഫ് ഡെയ്‌ലി ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പ്രതികളെയെല്ലാം ബഹറിനില്‍ നിന്ന് നാടുകടത്തും.

ദുബായ്| WEBDUNIA|
ബഹറിനില്‍ സെക്സ് റാക്കറ്റ് നടത്തിപ്പുകാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. സെക്സ് റാക്കറ്റ് നടത്തിപ്പുകാരടക്കം 19 പേരായിരുന്നു പൊലീസിന്റെ പിടിയിലായത്.

മനാമയിലെ ഒരു കെട്ടിടത്തില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ഒരു കസ്റ്റമറിന്റെ വേഷത്തിലെത്തിയ അന്വേഷണ സംഘാംഗം ഒരു പെണ്‍കുട്ടിയെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് സംഘമെത്തി റാക്കറ്റിലെ എല്ലാവരെയും വലയിലാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :