സിറിയയില്‍ യുദ്ധം വേണ്ടെന്ന് സര്‍വേ ഫലം

ബ്രസല്‍സ്| WEBDUNIA|
PRO
PRO
സിറിയയില്‍ യുദ്ധം വേണ്ടെന്ന് സര്‍വേ ഫലം. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടുന്നതിന് അമേരിക്കയിലെയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ എതിരാണെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.

62 ശതമാനം അമേരിക്കക്കാരും 72 ശതമാനം യൂറോപ്യന്മാരും സിറിയയില്‍ ആക്രമണം പാടില്ലെന്ന അഭിപ്രായക്കാരാണ്. ജര്‍മനിയിലെയും ഇറ്റലിയിലെയും രണ്ടു സംഘടനകള്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്.

സിറിയയില്‍ രാസായുധ പ്രയോഗം നടത്തിയവരെ ശിക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ സിറിയയ്ക്കെതിരേ യുദ്ധസന്നാഹമൊരുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :