സിറിയയില്‍ ബോംബാക്രമണം: 15 വിദ്യാര്‍ഥികള്‍ മരിച്ചു

ദമാസ്‌കസ്: | WEBDUNIA|
PRO
PRO
സിറിയയില്‍ വിമതരുടെ ബോംബാക്രമണത്തില്‍ ദമാസ്‌കസ് സര്‍വകലാശാലയിലെ 15 വിദ്യാര്‍ഥികള്‍ മരിച്ചു. കാന്റീനിന് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാദ്ധ്യത.

സൈന്യവുമായി ഏറ്റുമുട്ടുന്ന വിമതര്‍ക്ക് നേരേ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് സിറിയയിലെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ദമാസ്‌കസില്‍ പ്രത്യാക്രമണം ഉണ്ടായത്.

ദമാസ്‌കസിന്റെ അതിര്‍ത്തിപ്രദേശമായ അദ്രയിലുള്ള സൈനികകേന്ദ്രം വളഞ്ഞ വിമതര്‍ക്ക് നേരേയാണ് സൈന്യം രാസായുധം ഉപയോഗിച്ച് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :