ഡമാസ്കസ്|
WEBDUNIA|
Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (10:57 IST)
PRO
തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദ ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം തുര്‍ക്കി അതിര്‍ത്തി പ്രദേശമായ സിറിയന്‍ പ്രദേശങ്ങള്‍ ഇവര്‍ പിടിച്ചടക്കുകയായിരുന്നു.
തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ പട്ടണമായ അസാസ് വിമതരുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദലെവന്റ് എന്ന അല്‍ഖ്വയ്ദ ഗ്രൂപ്പ് പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്ന് സിറിയയുമായുള്ള അതിര്‍ത്തികളിലൊന്നായ ബാബ് അല്‍ സലാമിയിലെ ക്രോസിംഗ് തുര്‍ക്കി അടച്ചിടുകയും ചെയ്തു.
സിറിയയില്‍ രൂക്ഷമായ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സമാധാനത്തിന് കോട്ടം വരാതിരിക്കാന്‍ വേണ്ടിയാണ് അതിര്‍ത്തികള്‍ അടച്ചിടുന്നതെന്ന് തുര്‍ക്കി മന്ത്രാലയം വിശദീകരണം നല്‍കി. അതേ സമയം സിറിയയിലെ രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദി അസദ് തന്നെയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആരോപിച്ചു.
അതിര്‍ത്തി പ്രദേശങ്ങളില്‍ അല്‍ഖ്വയ്ദ തീവ്രവാദികള്‍ വീടുകളില്‍ നിന്ന് ആളുകളെ പിടികൂടുകയും ബലാത്സംഗത്തിനുശേഷം വധിക്കുകയും ചെയ്യുന്നതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.