ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ബുധന്‍, 15 ഫെബ്രുവരി 2012 (11:53 IST)
രൂക്ഷമായ ആഭ്യന്തര സംഘര്‍ഷം നടക്കുന്ന സിറിയയ്ക്കെതിരെ പ്രമേയം വോട്ടിനിടാന്‍ യുഎന്‍ തീരുമാനിച്ചു. നാളെയാണ് പ്രമേയം വോട്ടിനിടുന്നത്. യുഎന്‍ രക്ഷാസമിതിയില്‍ സിറിയയിലെ സംഘര്‍ഷം സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും ചൈനയും റഷ്യം പ്രമേയം വീറ്റോ ചെയ്തിരുന്നു.
സിറിയയില്‍ നടക്കുന്ന സംഘര്‍ഷവും അതുമൂലമുണ്ടാകുന്ന രക്തച്ചൊരിച്ചിലും അവസാനിപ്പിക്കണമെന്ന് സിറിയന്‍ ബാഷര്‍ അല്‍ ആസാദിന് മുന്നറിയിപ്പ് നല്‍കുന്ന പ്രമേയമാണ് യുഎന്‍ വോട്ടിനിടാന്‍ തീരുമാനിച്ചത്.