മോസ്‌കോ|
WEBDUNIA|
Last Modified ചൊവ്വ, 24 ജനുവരി 2012 (11:06 IST)
ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, റഷ്യന്‍ നിര്‍മിത നെര്‍പ്പ ക്ലാസ് അന്തര്‍വാഹിനി ഇന്ത്യ നാവികസേനയ്ക്ക് ലഭിച്ചു. ‘അകുല ടു’ എന്ന കാറ്റഗറിയില്‍ പെട്ട നെര്‍പ്പ അന്തര്‍വാഹിനി പത്തു വര്‍ഷത്തെ പാട്ടത്തിനാണ് ഇന്ത്യക്ക് കൈമാറിയത്. ഇതോടെ ആണവാക്രമണ ശേഷിയുള്ള അന്തര്‍വാഹിനി കൈവശമുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
റഷ്യയിലെ കിഴക്കന്‍ തുറമുഖമായ പ്രിമോറ്യെയില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് മല്‍ഹോത്രയും റഷ്യന്‍ പൊതുമേഖലാ ആയുധ കയറ്റുമതി സ്ഥാപനമായ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട്‌സ് പ്രിതിനിധികളും പങ്കെടുത്തു. നാലായിരം കോടിയിലേറെ രൂപ പാട്ടത്തുക നല്‍കിയാണ് ഇന്ത്യ അന്തര്‍വാഹിനി സ്വന്തമാക്കിയത്.
‘ഐഎന്‍എസ് ചക്ര’ എന്നാണ് നെര്‍പ്പ അന്തര്‍വാഹിനി ഇന്ത്യ പേരിട്ടിരിക്കുന്നത്. നിലവില്‍ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ആണവാക്രമണ ശേഷിയുള്ള അന്തര്‍വാഹിനി ഉള്ളത്.