സിഖ്‌ ഗുരുദ്വാര അക്രമം; 3.1 കോടി നഷ്ടപരിഹാരം നല്‍കും

വാഷിംഗ്ടണ്‍| WEBDUNIA|
PRO
വിസ്കോണ്‍സിനിലെ ഓക്ക് ക്രീക്കിലുള്ള സിഖ്‌ ഗുരുദ്വാരയില്‍ ഒരുവര്‍ഷം മുന്‍പ്‌ അക്രമി നടത്തിയ വെടിവയ്പില്‍ മരണപ്പെട്ട ആറുപേരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റ 24 പേര്‍ക്കുമായി യുഎസ്‌ 5.12 ലക്ഷം ഡോളര്‍ (3.1 കോടിരൂപ) സഹായം അനുവദിച്ചു.

ആറു സിഖ്‌ മതാനുയായികളും ഒരു പൊലീസ്‌ ഓഫിസറുമാണ്‌ അന്നു കൊല്ലപ്പെട്ടത്‌. കഴിഞ്ഞ ആ‍ഗസ്റ്റ്‌ അഞ്ചിനു നടന്ന സംഭവത്തിന്റെ വാര്‍ഷികാചരണം ആരംഭിച്ചതിനു പിന്നാലെയാണ്‌ അധികൃതരുടെ പ്രഖ്യാപനം.

നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :