സിഖ് ഗുരുദ്വാരയില്‍ വംശീയധിക്ഷേപം തുടരുന്നു

ലൊസാഞ്ചല്‍സ്‌| WEBDUNIA| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2013 (11:40 IST)
PRO
സിഖ് ഗുരുദ്വാരയില്‍ വംശീയധിക്ഷേപം തുടരുന്നു. കലിഫോര്‍ണിയയിലെ സിഖ്‌ അക്രമികള്‍ അഴിഞ്ഞാടി

ഗുരുദ്വാരയുടെ ഭിത്തികളില്‍ അക്രമികള്‍ 'ഭീകരര്‍‘ എന്നു സ്പ്രേ പെയിന്റ്‌ ഉപയോഗിച്ച്‌ എഴുതുകയും ചെയ്‌തു. വംശീയ വിദ്വേഷമാണെന്നാണ് സിഖ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്. ഒരു വര്‍ഷം മുന്‍പാണ്‌ വിസ്കോണ്‍സിനിലെ ഓക് ക്രീക്ക്‌ ഗുരുദ്വാരയില്‍ ആറു സിഖ്‌ മതവിശ്വാസികള്‍ വെടിയേറ്റു മരിച്ചത്‌. വെള്ളക്കാരനായ മുന്‍ സൈനികനാണ്‌ ആക്രമണം നടത്തിയത്‌.

ഈ സംഭവത്തിന്റെ വാര്‍ഷികത്തിനു ദിവസങ്ങള്‍ ശേഷിക്കവെയാണ് ഗുരുദ്വാരയില്‍ അക്രമികള്‍ അഴിഞ്ഞാടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :