ബോസ്റ്റണ്‍ സ്ഫോടനം: അക്രമിയെ ഏറ്റുമുട്ടലില്‍ വധിച്ചു

ബോസ്റ്റണ്‍| WEBDUNIA|
PTI
PTI
അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തോണിനിടെ ഉണ്ടായ ഇരട്ടസ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളില്‍ ഒരാളെ ഏറ്റുമുട്ടലില്‍ വധിച്ചു. ബോസ്റ്റണ് സമീപം മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉണ്ടായ വെടിവയ്പ്പിന് പിന്നാലെയാണ് അക്രമി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ പിന്നീട് മരിക്കുകയായിരുന്നു. മറ്റൊരു അക്രമിയ്ക്കായി തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

ബോസ്റ്റണ്‍ സ്ഫോടനത്തിനും മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വെടിവയ്പ്പിനും പിന്നില്‍ ഒരു കൂട്ടര്‍ തന്നെയാണെന്നാണ് സംശയിക്കുന്നത്. വെടിവയ്പ്പില്‍ ഒരു പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടിരുന്നു. ബോസ്റ്റണില്‍ ജനങ്ങള്‍ വീടുവിട്ടു പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബോസ്റ്റണ്‍ ഇരട്ട സ്ഫോടനം നടത്തിയവരുടെ ചിത്രങ്ങള്‍ എഫ്ബിഐ നേരത്തെ പുറത്തു വിട്ടിരുന്നു. സ്ഫോടനം നടന്ന ഫിനിഷിംഗ് ലൈനിന് സമീപത്തുള്ള നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവ. ബാഗുമായെത്തിയ രണ്ടു പേരാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇരട്ട സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 160ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :