സാഹിത്യകാരന്‍ പീറ്റര്‍ മത്തീസന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സാഹിത്യകാരനും പരിസ്ഥിതി പ്രേമിയുമായിരുന്ന പീറ്റര്‍ മത്തീസന്‍ അന്തരിച്ചു. 86 വയസായിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് മരണം. സാഹിത്യ മാസികയായ ദി പാരീസ് റിവ്യുവിന്റെ സ്ഥാപകരിലൊരാളാണ്. മൂന്നു തവണ സാഹിത്യത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

ദി സ്നോ ലേപ്പേര്‍ഡ്, ഇന്‍ ദി സ്പിരിറ്റ് ഓഫ് ക്രേസി ഹോഴ്സ്, 'അറ്റ് പ്ലേ ഇന്‍ ദ ഫീല്‍ഡ്സ് ഒഫ് ലോര്‍ഡ്‘ തുടങ്ങിയ ശ്രദ്ധേയ കൃതികള്‍ രചിച്ചു. 1960കളില്‍ അതിസമ്പന്നമായ ജീവിത സാഹചര്യങ്ങള്‍ ത്യജിച്ച് ബുദ്ധന്റെ ദര്‍ശനങ്ങള്‍ പിന്തുടര്‍ന്ന് സെന്‍ പുരോഹിതനായ വ്യക്തിയാണ് പീറ്റര്‍.

1961ല്‍ രചിച്ച 'അറ്റ് പ്ളേ ഇന്‍ ദ ഫീല്‍ഡ്സ് ഒഫ് ലോര്‍ഡ്"എന്ന നോവല്‍, 25 വര്‍ഷത്തെ നിരന്തര പ്രേരണയിലൂടെ നിര്‍മ്മാതാവായിരുന്ന സൗള്‍ സേന്റ്സ് പകര്‍പ്പവകാശം വാങ്ങി 1991ല്‍ സിനിമയാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :