ബുദ്ധവിവാദം: ബുദ്ധന്‍ ജനിച്ചത് നേപ്പാളിലാണെന്ന് ഇന്ത്യയുടെ പരസ്യപ്രസ്‌താവന

കഠ്മണ്ഡു| WEBDUNIA|
PRO
PRO
ബുദ്ധവിവാദം ഒഴിവാക്കാന്‍ ശ്രീബുദ്ധന്‍ ജനിച്ചത് നേപ്പാളിലാണെന്ന് ഇന്ത്യ പരസ്യപ്രസ്‌താവന നടത്തി. ഒരു ഇന്ത്യന്‍ ടിവി ബുദ്ധന്‍ ജനിച്ചത് ഇന്ത്യയിലാണെന്ന രീതിയില്‍ അവതരിപ്പിച്ചത് വന്‍വിവാദമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് ബുദ്ധന്‍ ജനിച്ചത് നേപ്പാളിലാണെന്ന് അംഗീകരിച്ചുകൊണ്ട് രംഗത്തെത്തി.

സീ ടീവി സംപ്രേഷണം ചെയ്ത 'ലോര്‍ഡ്‌ ബുദ്ധ’ എന്ന സീരിയലിലായിരുന്നു വിവാദമായത്. തുടര്‍ന്ന് നേപ്പാളിലെ മുന്നൂറോളം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചേര്‍ന്ന് സീരിയല്‍ അവിടെ തടഞ്ഞിരുന്നു. കൂടാതെ നേപ്പാളി യുവാക്കള്‍ തെരുവ് പ്രക്ഷോഭങ്ങളും സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് വിവാദം ഒഴിവാക്കാന്‍ സുജാത സിംഗ് ബുദ്ധന്‍ ജനിച്ചത്‌ ലുംബിനിയിലാണെന്നും ലുംബിനി നേപ്പാളിലാണെന്നും പരസ്യപ്രസ്‌താവന നടത്തി. കൂടാതെ സീരിയലില്‍ ബുദ്ധനായി വേഷമിടുന്ന നടന്‍ കബീര്‍ ബേദിയും നേപ്പാള്‍ ജനതയോട്‌ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :