സമ്മാനം കിട്ടിയ തോക്കുകൊണ്ട് അനുജത്തിയെ അഞ്ചുവയസ്സുകാരന്‍ കൊന്നു

ബര്‍ക്ക്‌സ്‌വില്ലി| WEBDUNIA|
PRO
അമേരിക്കയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. അഞ്ചു വയസ്സുകാരന് സമ്മാനമായി കിട്ടിയ തോക്കുകൊണ്ട് രണ്ടു വയസ്സുള്ള തന്റെ അനുജത്തിയെ അബദ്ധത്തില്‍ വെടിവച്ചു കൊന്നു. കെന്റക്കിയിലാണ് സംഭവമുണ്ടായത്.

.22 കാലിബര്‍ റൈഫിള്‍ കൊണ്ടാണ് അഞ്ചുവയസുകാരന്‍ അബദ്ധത്തില്‍ അനുജത്തിയെ വെടിവെച്ചത്. വെടിയേറ്റ കുട്ടിയ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിക്ക് സമ്മാനമായി കിട്ടിയ തോക്ക് മുറിയുടെ മൂലയില്‍ വെച്ചിരിക്കുകയായിരുന്നു. തോക്കില്‍ വെടിയുണ്ട ഉള്ള കാര്യം മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :