ഷ്വാസ്നെഗറുടെ രഹസ്യക്കാരി എല്ലാം തുറന്നുപറയുന്നു

ലണ്ടന്‍| WEBDUNIA|
PRO
കലിഫോര്‍ണിയ മുന്‍ ഗവര്‍ണറും ഹോളിവുഡ് ആക്ഷന്‍ താരവുമായ അര്‍നോള്‍ ഷ്വാസ്നെഗറുടെ രഹസ്യ കാമുകി എല്ലാം തുറന്നുപറയുന്നു. മില്‍ഡ്രഡ് ബേന എന്ന മുന്‍ വീട്ടു ജോലിക്കാരി താരവുമായുള്ള ബന്ധത്തെ കുറിച്ച് ഒരു അഭിമുഖത്തിലാണ് തുറന്നടിച്ചത്.

ഷ്വാസ്നെഗറാണ് തന്റെ പിതാവെന്ന് അറിഞ്ഞപ്പോള്‍ തന്റെ 13 കാരനായ മകന്‍ അത്ഭുതപ്പെട്ടു എന്നും ഒരു വര്‍ഷം മുമ്പ് മാത്രമാണ് മകനോട് പിതാവ് ആരെന്ന് താന്‍ വെളിപ്പെടുത്തിയതെന്നും മില്‍ഡ്രഡ് പറയുന്നു. തന്റെ മകനും അവന്റെ പിതാവും തമ്മില്‍ നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും മില്‍ഡ്രഡ് വിശദീകരിച്ചു.

തന്റെ മകനും ഷ്വാസ്നെഗറും തമ്മിലുള്ള സാമ്യത്തെ കുറിച്ചുള്ള അടക്കം‌പറച്ചിലുകള്‍ അദ്ദേഹത്തിന്റെ ഭാര്യ മരിയ ഷ്രിവറെ തകര്‍ത്തുകളഞ്ഞു എന്നും മില്‍ഡ്രഡ് വ്യക്തമാക്കി. താന്‍ മുട്ടില്‍ നിന്ന് കണ്ണീരോടെ മരിയയുടെ മുന്നില്‍ കുമ്പസാരം നടത്തി. എന്നാല്‍, തന്നോട് ദ്വേഷ്യപ്പെടുന്നതിനു പകരം അവരും തന്നോടൊപ്പം പൊട്ടിക്കരഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഈ സംഭവം നടന്നത് എന്നും ഇവര്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :