പന്ത് ചുരണ്ടി കൃത്രിമം കാട്ടിയ ഫാഫ് ഡു പ്ലെസിന് പിഴ
ദുബായ്|
WEBDUNIA|
PRO
പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പന്ത് ചുരണ്ടി കൃത്രിമം കാട്ടിയത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡു പ്ലെസിസ്. ഇതേത്തുടര്‍ന്ന് മാച്ച് റഫറി ഡേവിഡ് ബൂണ്‍ മാച്ച് ഫീയുടെ അമ്പത് ശതമാനം ഡു പ്ലെസിസിന് പിഴ വിധിച്ചു.
മൂന്നാം ദിനം ചായയ്ക്കുശേഷമുള്ള ഓവറിനുമുമ്പായാണ് ഡു പ്ലെസിസ് പന്ത് ചുരണ്ടിയത്. തന്റെ പാന്റിന്റെ പോക്കറ്റിലെ സിപ്പറില്‍ പന്ത് ഉരയ്ക്കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കണ്ടതിനെത്തുടര്‍ന്ന് ടിവി അമ്പയറാണ് കളിക്കളത്തിലെ അമ്പയര്‍മാരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നത്.
ഇതേത്തുടര്‍ന്നാണ് അമ്പയര്‍മാര്‍ പിഴ വിധിച്ചത്. മത്സരത്തിനിടെ പന്ത് ചുരണ്ടിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് റണ്‍സ് പിഴ വിധിച്ചിരുന്നു.