വൈ ഫൈ ഇല്ല, ഒബാമയ്ക്കും ഭാര്യയ്ക്കും കുട്ടികള്‍ക്കും സങ്കടം!

WiFi, Obama, Michel, Sasha, Coverage, Internet, വൈ ഫൈ, വൈഫൈ, ഒബാമ, മിഷേല്‍, സാഷ, കവറേജ്, ഇന്‍റര്‍നെറ്റ്
ന്യൂയോര്‍ക്ക്| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (19:05 IST)
വൈ ഫൈ ഇല്ലാത്ത സ്ഥലങ്ങളോട് പുച്ഛമാണ് ന്യൂജനറേഷന്‍ പിള്ളേര്‍ക്ക്. കല്യാണാലോചനയുമായി ചെന്നാല്‍ പെണ്ണ് ചോദിക്കുന്നത് വീട്ടില്‍ വൈഫൈ ഉണ്ടോ എന്നാണ്. ഇല്ല എന്നാണുത്തരമെങ്കില്‍, മോനേ ചെക്കാ... ആ ആലോചന അലസിയതായി കൂട്ടിയാല്‍ മതിയെന്നാണ് പുതിയ ഉപദേശം.

എന്നാല്‍ വൈ ഫൈ ഇല്ലായ്മയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് സാക്ഷാല്‍ ബരാക് ഒബാമയും ഉണ്ട് എന്നോര്‍ക്കുമ്പോഴാണ് അത്രയൊന്നും ഹൈടെക്കല്ലാത്ത യൂത്തിന് ചെറിയ സമാധാനം കിട്ടുന്നത്. വൈറ്റ് ഹൌസില്‍ വൈഫൈ ഇല്ലാത്ത നിരവധിയിടങ്ങള്‍ ഉണ്ടത്രേ!

ഇക്കാര്യം തന്നെയാണ് വെളിപ്പെടുത്തിയത്. വൈ ഫൈ ഉണ്ടെങ്കിലും ചിലപ്പോള്‍ കണക്ഷന്‍ തീരെ കുറയുമെന്ന് ഒബാമയുടെ പ്രിയപത്നി മിഷേലും പരാതി പറയുന്നു.

മക്കളായ സാഷയ്ക്കും മാലിയയ്ക്കും വൈ ഫൈ കിട്ടാത്തതുകൊണ്ടുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ വയ്യ. സി ബി എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ തന്‍റെ വൈഫൈ വിചാരങ്ങള്‍ പങ്കുവയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :