ദോഹ:|
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (16:10 IST)
സ്വന്തമായി ക്ലോക്ക് നിര്‍മിതിനെ തുടര്‍ന്ന് അറസ്റ്റിലായ
അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂള്‍ വിദ്യാര്‍ഥി അഹമ്മദ് മുഹമ്മദ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെത്തി. അഹമ്മദുമായി
ഒബാമ കൂടിക്കാഴ്ച സമയം തീരുമാനിച്ചിരുന്നില്ല, എന്നാല്‍ കുറച്ചു നേരം മുഹമ്മദിനോട് സംസാരിച്ചു. മുഹമ്മദിനെ സ്‌നേഹത്തോടെ ആശ്ലേഷണം ചെയ്താണ് പ്രസിഡന്റ് പിരിഞ്ഞതെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് മാധ്യമങ്ങളെ അറിയിച്ചു.അതിനുശേഷം. ശേഷം ഒബാമയുടെ പ്രസംഗവും കേട്ട് അഹമ്മദ് മടങ്ങി.
14കാരനായ അഹമ്മദ് മുഹമ്മദ് വീട്ടിലുണ്ടാക്കിയ ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുവന്നതാണ് പ്രശ്‌നമായത്. ടീച്ചറെ കാണിക്കാന്‍ വേണ്ടിയായിരുന്നു സ്‌കൂളില്‍ കൊണ്ടുവന്നത്. എന്നാല്‍ ക്ലോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ സ്വന്തമായി ഉണ്ടാക്കിയ ക്ലോക്കാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധ്യാപകരോ അമേരിക്കന്‍ പൊലീസോ ചെവിക്കൊണ്ടില്ല. കുട്ടിയെ വിലങ്ങണിയിച്ച് നിര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയായിരുന്നു.ഇതേതുടര്‍ന്ന് അഹമ്മദ് മുഹമ്മദിന് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും പിന്തുണ അറിയിച്ച് നിരവധി പേര്‍ എത്തുകയായിരുന്നു.