വെളുത്ത വിധവയ്ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടിസ്‌!

ലണ്ടന്‍| WEBDUNIA|
PRO
PRO
കെനിയയില്‍ ഭീകരാക്രമണം നടത്തിയ വെളുത്ത വിധവയ്ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. വെളുത്ത വിധവയെന്ന് വിശേഷണമുള്ള ബ്രിട്ടിഷുകാരി സാമന്ത ല്യൂത്‌വെയ്റ്റിനെ കണ്ടെത്താനാണ് ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചത്.

കെനിയയില്‍ ഭീകരാക്രമണം നടത്തിയ അല്‍ ഷബാബ്‌ തീവ്രവാദികളുമായുള്ള ബന്ധവും ആക്രമണത്തില്‍ പങ്കുണ്ടെന്നുള്ള കണ്ടെത്തലുമാണ് ഇരുപത്തൊന്‍പതുകാരിയായ സാമന്തയെ പിടികൂടാന്‍ ഇന്റര്‍പോള്‍ ശ്രമം ആരംഭച്ചിത്.

കെനിയ തലസ്ഥാനമായ നയ്‌റോബിയിലെ വെസ്റ്റ്‌ ഗേറ്റ്‌ മാളില്‍ കഴിഞ്ഞ ശനിയാഴ്ചമുതല്‍ നടന്ന ഭീകരാക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌.

ഇന്റര്‍പോള്‍ കൊടും കുറ്റവാളികളെ പിടികൂടാന്‍ പുറപ്പെടുവിക്കുന്ന തെരച്ചില്‍ നോട്ടിസാണ് റെഡ്‌ കോര്‍ണര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :