കാനഡ വെനസ്വേലയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ടൊറന്റോ| WEBDUNIA| Last Modified ചൊവ്വ, 18 മാര്‍ച്ച് 2014 (14:54 IST)
PRO
സുരക്ഷാ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് മൂലം വെനസ്വേലയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

വെനസ്വേലയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ കാനഡ അധികൃതര്‍ പറഞ്ഞു. ആഴ്ച്ചയില്‍ മൂന്ന് വിമാന സര്‍വീസുകളാണ് എയര്‍ കാനഡ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലേക്ക് നടത്തുന്നത്.

യാത്രക്കായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുകയോ യാത്രക്കുള്ള സൗകര്യം ഒരുക്കി നല്‍കുകയോ ചെയ്യുമെന്ന് എയര്‍ കാനഡ അറിയിച്ചു. വെനസ്വലയില്‍ ക്രമസമാധാനം താറുമാറായ പശ്ചാത്തലത്തില്‍ നിരവധി അന്താരാഷ്ട്ര വിമാന കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.

പ്രസിഡണ്ട് നിക്കോളസ് മഡുറോക്കെതിരെ വെനസ്വേലയില്‍ ജനകീയപ്രക്ഷോഭം ശക്തമായിരിക്കുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ 29 പേര്‍ കൊല്ലപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :