കാഴ്ചയുടെ വിരുന്നൊരുക്കി കാറ്റാറ്റുംബോ മിന്നല്‍!

WEBDUNIA|
PTI
PTI
മേഘപാളികള്‍ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന പ്രഭയും അതിന്റെ താളവും ആസ്വദിക്കണമെങ്കില്‍ വെനസ്വേലയില്‍ തന്നെ എത്തണം. മിന്നലിന്റെ ഭംഗി കണ്‍കുളിര്‍ക്കെ കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ ആണ് ഇവിടെയെത്താറുള്ളത്. വെനസ്വേലയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സുലിയ പ്രദേശത്താണ് കാറ്റാറ്റുംബോ മിന്നല്‍ എന്ന് പേരുള്ള മിന്നല്‍ വസന്തം വിരിയുന്നത്.

കരീബിയന്‍ തീരത്ത് മാരാക്കായിബോ തടാകവും കാറ്റാറ്റുംബോ നദിയും സംഗമിക്കുന്ന സ്ഥലത്താണ് ഈ മിന്നല്‍ വിരുന്ന്. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മിന്നല്‍ ഉണ്ടാകുന്ന പ്രദേശത്തിനുള്ള റെക്കോര്‍ഡും വെനസ്വേലയ്ക്കാണ്.

മണിക്കൂറില്‍ 280 മിന്നല്‍ എന്ന കണക്കില്‍ 10 മണിക്കൂറാണ് ഇവിടെ ദിവസവും മിന്നലുണ്ടാകുന്നത്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ആണ് ഇത്. വര്‍ഷത്തില്‍ ശരാശരി 160 ദിവസം ഇവിടെ മിന്നലുണ്ടാകുന്നുണ്ട്.

നൂറ്റാണ്ടുകളായി ഈ പ്രതിഭാസം തുടരുന്നു. 2010ല്‍ ഇതിന് കുറവുവന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ വീണ്ടും മിന്നല്‍ വസന്തം തിരിച്ചെത്തിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :