വീട്ടുതടങ്കല്‍ വേണ്ട, വീട്ടില്‍ ഭാര്യയുണ്ട്; ജയില്‍ തന്നെ മതി!
റോം|
WEBDUNIA|
PRO
PRO
മയക്കുമരുന്ന് കേസില്‍ വീട്ടുതടങ്കലിന് ശിക്ഷക്കപ്പെട്ടയാളാണ് ഈ വിചിത്രമായ അഭ്യര്‍ത്ഥന മുന്നോട്ടുവച്ചത്. ഇറ്റലിയിലെ ലിവോണോയില്‍ സംഭവം. ടുനീഷ്യന്‍ പൌരനായ വാലിദ് ചബാനി(35)നെയാണ് മയക്കുമരുന്ന് കേസില്‍ വീട്ടുതടങ്കലിന് ശിക്ഷിച്ചത്. ഭാര്യയുമായി അടികൂടി മടുത്തതിനാല്‍ തന്നെ വീട്ടുതടങ്കലില്‍ ഇടരുതെന്നും പകരം ജയിലില്‍ അയക്കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
ശിക്ഷാ വിധിയ്ക്ക് ശേഷം ചബാനിയെ വീട്ടുതടങ്കലില്‍ ആക്കാന്‍ പോകുകയായിരുന്നു പൊലീസ്. എന്നാല്‍ വീട്ടുതടങ്കല്‍ വേണ്ടെന്നും ജയില്‍ മതിയെന്നും ഇയാള്‍ പറഞ്ഞു. കാരണം ചോദിച്ചപ്പോഴാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയുമായി വീട്ടില്‍ എന്നും വഴക്കാണ് ,അത് സഹിക്കാനാകാതെ വരുമ്പോള്‍ പുറത്തേക്ക് ഇറങ്ങിപ്പോകും. ഈ സാഹചര്യത്തില്‍ അതിനകത്ത് പെട്ടുപോയാല്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്നും ഇയാള്‍ പറഞ്ഞു.
തനിക്ക് ജയില്‍ മതിയെന്ന ഇയാളുടെ അഭ്യര്‍ത്ഥന മാനിച്ച് കോടതി ഇയാളെ ടസ്കാനിയിലെ ജയിലിലേക്ക് മാറ്റി.