വിവാഹവും പ്രസവവും ഒരേ ദിവസം!

ലണ്ടന്‍| WEBDUNIA|
PRO
PRO
വിവാഹം കഴിഞ്ഞ് കുഞ്ഞിക്കാല് കാണാന്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പൊന്നും വേണ്ടിവന്നില്ല. വിവാഹവും, കുഞ്ഞിന്റെ ജനനവും ഒരേ ദിവസം- ബ്രിട്ടന്‍‌കാരായ ഡാനിയേല്‍ ക്ലെലോയും ഭര്‍ത്താവ് ആരോണും ആണ് ഒരേദിവസം ഇരട്ടി മധുരം നുകര്‍ന്നത്.

വിവാഹദിനത്തില്‍ തന്നെ ക്ലെലോ പ്രസവിക്കുമെന്ന് കൂട്ടുകാര്‍ കളിയാക്കിയിരുന്നു. അത് തന്നെ സംഭവിച്ചു. വിവാഹകര്‍മ്മം പുരോഗമിക്കുന്നതിനിടെ 19-കാരിയായ ക്ലെലോയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഒടുവില്‍ റജിസ്റ്ററില്‍ ഒപ്പുവച്ച ഉടനെ തന്നെ ആരോണ്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. ക്ലെലോ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

രാത്രി 10 മണിയോടെ ഈ ദമ്പതികള്‍ കുഞ്ഞുമായി വിവാഹസത്കാരം നടക്കുന്ന വേദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. തങ്ങള്‍ക്ക് ലഭിച്ച വിലമതിക്കാനാകാത്ത വിവാഹസമ്മാനമാണ് കുഞ്ഞെന്ന് ഈ ദമ്പതികള്‍ പറയുന്നു. ഇവര്‍ക്ക് ഒരു കുഞ്ഞുകൂടിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :