വിവാഹചടങ്ങിനു തൊട്ടുമുമ്പ് പള്ളിക്കുള്ളില്‍ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം!

ഹൂട്ടണ്‍| WEBDUNIA|
PRO
വിവാഹചടങ്ങിനായി വധൂവരന്മാര്‍ കയറുന്നതിനു തൊട്ടുമുമ്പ് ഛേദിക്കപ്പെട്ട ഒരു ജനനേന്ദ്രിയം ചര്‍ച്ചിനുള്ളില്‍ കണ്ട് പള്ളിയധികൃതര്‍ ഞെട്ടി. യുകെയിലെ എസ്സെക്സിലെ ഓള്‍ സെയ്ന്റ് ചര്‍ച്ചിലാണ് സംഭവമുണ്ടായത്.

റെവെറെന്റ് ബോബ് വാലെസും അലങ്കാരപണികള്‍ ചെയ്യുന്ന മറ്റൊരാളുമാണ് ഈ ഭീകരദൃശ്യം ആദ്യം കണ്ടത്. ഇവര്‍ ഉടന്‍തന്നെ വധൂവരന്മാരുടെ സംഘത്തെ പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു.

ഇവര്‍ നടത്തിയ പരിശോധനയില്‍ രക്തം വാര്‍ന്നൊഴുകിയ നിലയില്‍ സമീപത്ത് ഒരു യുവാവിനെയും കണ്ടെത്തി. ഇയാള്‍ സ്വയം കത്രികയുപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പള്ളിയിലെ വികാരി തന്നെ 999ല്‍ വിളിച്ച് പൊലീസിനെയും ആംബുലന്‍സിനെയും അറിയിച്ച് ഇയാളെ ആശുപത്രിയിലേക്കു മാറ്റി. മാനസിക പ്രശ്നമുള്ളയാളായിരുന്നു ഈ യുവാവെന്ന് പൊലീസ് പിന്നീട് പറഞ്ഞു. ഒരു മണിക്കൂര്‍ വൈകി അവിടെതന്നെ വിവാഹം നടക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :