വിമാനത്താവളത്തില്‍ സ്ഫോടനം; ബോംബ് വച്ചയാള്‍ക്ക് മാത്രം പരുക്ക്
ബെയ്ജിങ്|
WEBDUNIA|
Last Modified ഞായര്‍, 21 ജൂലൈ 2013 (11:54 IST)
PRO
തനിക്ക് മര്‍ദ്ദനമേറ്റതിന് പ്രതികാരമായി വിമാനത്താവളത്തില്‍ ബോംബു വച്ചയാള്‍ക്ക് സ്‌ഫോടനത്തില്‍ പരുക്ക്. ശനിയാഴ്ച വൈകിട്ട് ആറരയോടെ പുറത്തേക്കുള്ള കവാടത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.
ബോംബു വച്ച ഷാങ്‌ഡോങ് സ്വദേശിയായ ജി ഷോങ്‌സിങ് ചികിത്സയിലാണ്. ജി ഷോങ്‌സിങ്ങിന് മാത്രമേ സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുള്ളൂ. തെക്കന്‍ ചൈനയില്‍ അടുത്തയിടെ ജി ഷോങ്‌സിങ്ങിന് മര്‍ദനമേറ്റിരുന്നു.
ഇതിനെ സംബന്ധിച്ച് പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ബോംബ്‌വെച്ചതെന്ന് കരുതുന്നു. വെടിമരുന്നുകൊണ്ട് നിര്‍മിച്ച ബോംബ് ഉപയോഗിച്ചായിരുന്നു സ്‌ഫോടനം എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.