വളര്‍ത്തു പൂച്ച ചത്തതില്‍ മനം‌നൊന്ത് ജീവനൊടുക്കി

ലണ്ടന്‍| WEBDUNIA|
PRO
PRO
വളര്‍ത്തു പൂച്ചയായിരുന്ന സോഫിയെ മൈക്കിള്‍ മക്‍ലീസിന് ജീവനായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മക്‍ലീസിന്റെ കൈയില്‍ കിടന്ന് സോഫി അന്ത്യശ്വാസം വലിച്ചു. സ്ട്രോക്ക് ആയിരുന്നു മരണം കാരണം.

സോഫി ചത്തത് 44-കാരനായ മക്‍ലീസിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പൂച്ചയുടെ മൃതശരീരവും കെട്ടിപ്പിടിച്ച് ഇയാള്‍ മൂന്ന് ദിവസം കിടന്നു. താന്‍ ഇനി ജീവിച്ചിരിക്കില്ലെന്ന് സോഫിയെ അടക്കം ചെയ്യാന്‍ എത്തിയ ആളോട് മക്‍ലീസ് പറയുകയും ചെയ്തിരുന്നു. ഒടുവില്‍ അത് തന്നെ സംഭവിച്ചു. തന്റെ 13-കാരിയായ പൂച്ചക്കുട്ടിയുടെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ശേഷം അയാള്‍ ആത്മഹത്യ ചെയ്തു. ബ്രിട്ടനിലെ ദോര്‍സെറ്റ് കൌണ്ടിയിലാണ് ഇയാളുടെ വീട്.

എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :