വത്തിക്കാന്‍ ബാങ്ക് തിരിമറി: പുരോഹിതന്‍ അറസ്റ്റില്‍

വത്തിക്കാന്‍| WEBDUNIA|
PRO
PRO
ബാങ്ക് തിരിമറി അന്വേഷണവുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ മുതിര്‍ന്ന പുരോഹിതനെ അറസ്റ്റു ചെയ്തു. വത്തിക്കാന്‍ ബാങ്കിലെ 200 ലക്ഷം യൂറോ അനധികൃതമായി ഇറ്റലിയിലേക്ക് കടത്താന്‍ ശ്രമിച്ചത്തിനാണ് പുരോഹിതനെ അറസ്റ്റു ചെയ്ത്‌ത്. മോണ്‍സിഞ്ഞോര്‍ നുന്‍സിയോ സക്കാര്‍നോയെന്ന വത്തിക്കാനിലെ മുതിര്‍ന്ന പുരോഹിതനെയാണ് അറസ്റ്റു ചെയ്ത്‌ത്.

മോണ്‍സിഞ്ഞോര്‍ വത്തിക്കാന്‍ ധനകാര്യ സെക്രട്ടറിയേറ്റിലെ ഉയര്‍ന്ന പ്രവര്‍ത്തകനാണ്. മോണ്‍സിഞ്ഞോറിന്റെ കൂടെ സഹായികളായ മൂന്ന് ഇടനിലക്കാരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട നിരവധി തിരിമറിക്കേസുകളില്‍ മോണ്‍സിഞ്ഞോര്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നാണ് ഇറ്റാലിയന്‍ പൊലീസ് പറയുന്നത്.

സാമ്പത്തിക അഴിമതി ആരോപണത്തെ തുടര്‍ന്ന് വത്തിക്കാന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. അടുത്തകാലത്ത് വത്തിക്കാന്‍ ബാങ്കിനെ കുറിച്ച് ഉയര്‍ന്ന് സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടര്‍ന്നാണ് പോപ്പ് ഈ നടപടിഉക്ക് മുതിര്‍ന്നത്.

ലോകത്തെ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള ബാങ്കുകളിലൊന്നായ വത്തിക്കാന്‍ ബാങ്കിനെതിരെ അടുത്തകാലത്ത് നിരവധി സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 710 കോടി ഡോളര്‍ (42600 കോടി രൂപ) ആസ്തിയുള്ള ബാങ്കില്‍ 114 ഉദ്യോഗസ്ഥരാണുള്ളത്. വത്തിക്കാന് കീഴില്‍ വരുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് വത്തിക്കാന്‍ ബാങ്കാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :