ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി താനാണെന്ന അവകാശവാദവുമായി ഒരു ക്യൂബക്കാരി മുത്തശ്ശി രംഗത്തെത്തിയിരിക്കുന്നു. ജൌന ബൊടിസ്റ്റ എന്നു പേരുള്ള മുത്തശ്ശിക്ക് ബുധനാഴ്ച 126 വയസ്സ് തികഞ്ഞതായി ബന്ധുക്കളും കൂട്ടുകാരും അവകാശപ്പെടുന്നു.
ഗംഭീരമായ പിറന്നാള്‍ ദിനാഘോഷങ്ങളും നടക്കുകയുണ്ടായി. 1885 ഫെബ്രുവരി രണ്ടിന് സെയ്ബാ ഹ്യുക പട്ടണത്തിലാണ് ഇവര്‍ ജനിച്ചത് എന്നതിനും രേഖകളുണ്ടെന്ന് ക്യൂബന്‍ വാര്‍ത്താ ഏജന്‍സിയായ ‘പ്രെന്‍സ് ലാറ്റിന’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷവും ഇവരുടെ ജന്മദിനാഘോഷത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഗിന്നസ് ബുക്ക് അധികൃതര്‍ ഈ അവകാശവാദങ്ങള്‍ അംഗീകരിച്ചിട്ടില്ല.
അമേരിക്കക്കാരി ബെസ്സെ കൂപ്പെര്‍ ആണ് നിലവിലെ ലോകമുത്തശ്ശി. ഇവര്‍ക്ക് 114 വയസ്സുണ്ട്. ഇവരേക്കാള്‍ ഒരു ദശാബ്ദം മുമ്പു ജനിച്ച ജൌന മുത്തശ്ശിയെ ലോകം അംഗീകരിക്കുമോ എന്നു കണ്ടറിയാം.