മുട്ട കപ്പലായി; മുടി വലയും

മലപ്പുറം| WEBDUNIA|
തലമുടി കൊണ്ട്‌ വലയും താറാവ്‌ മുട്ടയ്ക്കുള്ളില്‍ മരത്തിന്റെ കപ്പലും നിര്‍മിച്ച്‌ ഗിന്നസ്‌ ബുക്ക്‌ റെക്കോഡ് നേടാന്‍ ശ്രമിക്കുകയാണ്‌ വള്ളിക്കാടന്‍ സ്വദേശി സൈനുദ്ദീന്‍. സാധാരണ താറാവ്‌ മുട്ടയ്ക്കുള്ളില്‍ രണ്ട്‌ എം എം വീതിയും 16 എം എം നീളവുമുള്ള ദ്വാരമുണ്ടാക്കി അതിനുള്ളിലൂടെയാണ്‌ അഞ്ച് സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ ഉയരവുമുള്ള കപ്പല്‍ നിര്‍മിച്ചത്‌.

ഇതിനു പുറമേ സ്‌ത്രീകളുടെ തലമുടി ഉപയോഗിച്ച്‌ ചെറിയ വലയും നിര്‍മിച്ചിട്ടുണ്ട്‌. രണ്ടും ഗിന്നസ്‌ ബുക്ക്‌ റെക്കോഡിന്‌ അയച്ചുകൊടുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. മുട്ടയുടെ ഇനത്തില്‍ ഏഴു ഗിന്നസ്‌ ബുക്ക്‌ റെക്കോഡുകളുണ്ടെങ്കിലും ഇത്തരത്തില്‍ മുട്ടയ്ക്കകത്ത്‌ നിര്‍മിച്ച റെക്കോഡുകളില്ലെന്ന്‌ സൈനുദ്ദീന്‍ പറഞ്ഞു.

മുന്‍പ്‌ ഏറ്റവും ചെറിയ പുസ്‌തകം നിര്‍മിച്ച്‌ ഗിന്നസ്‌ റെക്കോഡിന്‌ അയച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ നടക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :