ലോകം നടുങ്ങിയ ദുരന്തത്തിന് ഒരാണ്ട്

ടോക്കിയൊ| WEBDUNIA|
PRO
PRO
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായ ജപ്പാനെ തകര്‍ത്തെറിഞ്ഞ ഭൂചലനവും സുനാമിയും ഉണ്ടായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. റിക്ടര്‍ സ്‌കെയില്‍ 9.0 രേഖപ്പെടുത്തിയ ഭൂചലനവും ഒപ്പം മിയാഗി തീരത്തുണ്ടായ സുനാമിത്തിരകളും പതിനാറായിരത്തോളം പേരുടെ ജീവനെടുത്തു. നിരവധി പേരെ കാണാതാവുകയും ചെയ്തു.

ഭൂചലനത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ക്കാണ് ജപ്പാന്‍ തീരം സാക്‍ഷ്യം വഹിച്ചത്. സുനാമി ആഞ്ഞടിച്ചത് പെട്ടെന്നായിരുന്നു. തിരകള്‍ തീരപ്രദേശത്തെ വിഴുങ്ങുന്നതിന്‍റെയും വാഹനങ്ങള്‍ ഒഴുകിനടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ കണ്ട് ലോകം നടുങ്ങിവിറച്ചു. ഭൂകമ്പത്തിലും സുനാമിയിലും ജപ്പാനില്‍ 23,500 കോടി ഡോളറിന്റെ നാശങ്ങളുണ്ടായെന്നാണ് ലോക ബാങ്ക് കണക്ക്.

ഫുകുഷിമ ആണവനിലയത്തില്‍ കേടുപാടുകള്‍ സംഭവിച്ചതാണ് ദുരന്തം വര്‍ധിക്കാന്‍ മറ്റൊരു കാരണം. ആണവനിലയത്തില്‍ നിന്നുണ്ടായ ചോര്‍ച്ച വീണ്ടും ദുരന്തം വിതച്ചു, മാരക വികിരങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കി.

ആ വന്‍ദുരന്തത്തിന്റെ ഓര്‍മ്മദിനം ആചരിക്കുകയാണ് ജപ്പാന്‍. കഴിഞ്ഞ വര്‍ഷം ദുരന്തം നടന്ന സമയത്ത് രാജ്യം മുഴുവന്‍ സൈറണ്‍ മുഴങ്ങും, പ്രാര്‍ഥനയോടെ ഒരു നിമിഷം എല്ലാവരും മൗനത്തിലാഴും. ദുരന്തത്തില്‍ മരിച്ചവരെ അടക്കം ചെയ്ത സ്ഥലത്ത് ബന്ധുക്കളും സുഹൃത്തുക്കളും ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

English Summary: Japan marks on Sunday the first anniversary of an earthquake and tsunami that killed thousands and set off a radiation crisis that shattered public trust in atomic power and the nation's leaders.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :