ലേഖനം മോഷ്ടിച്ചു; ഫരീദ് സക്കറിയയ്ക്ക് സസ്പെന്‍ഷന്‍
ന്യൂയോര്‍ക്ക്|
WEBDUNIA|
PRO
PRO
പ്രമുഖ ഇന്തോ-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫരീദ് സക്കറിയയെ സസ്പെന്റ് ചെയ്തു. ലേഖന മോഷണത്തെ തുടര്‍ന്നാണ് സക്കറിയ ജോലി ചെയ്യുന്ന സ്ഥാപനങ്ങളായ ടൈംസ് മാഗസിനും സിഎന്‍എനും അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്. സക്കറിയ തെറ്റ് സമ്മതിച്ചതിനെ തുടര്‍ന്നാണിത്.
ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ജില്‍ ലെപ്പോര്‍, ന്യൂയോര്‍ക്കര്‍ മാഗസിന് വേണ്ടി തയ്യാറാക്കിയ ഒരു ലേഖനത്തിന്റെ ഭാഗം അതുപോലെ തന്നെ സക്കറിയ തന്റെ ലേഖനത്തിലേക്ക് പകര്‍ത്തുകയായിരുന്നു. ടൈമിന് വേണ്ടി ഏഴുതിയ ലേഖനത്തിലായിരുന്നു സക്കറിയ ഇങ്ങനെ ചെയ്തത്. ടൈമിന്റെ ഓഗസ്റ്റ് ലക്കത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
താന്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് 48-കാരനായ സക്കറിയ സമ്മതിച്ചിട്ടുണ്ട്.