ലിവ് ഇന്‍ പാര്‍ട്ണര്‍ എല്ലാം മോഷ്ടിച്ചു: പിങ്കിയുടെ പരാതി
കൊല്‍ക്കത്ത|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
ബലാത്സംഗം ആരോപിച്ച് തന്നെ 25 ദിവസം ജയിലില്‍ കിടത്തിയ ലിവ് ഇന്‍ പാര്‍ട്ണര്‍ക്കെതിരെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രമാണിക് പരാതി നല്‍കി. തന്റെ വീട്ടിലുണ്ടായിരുന്നതെല്ലാം യുവതി മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ജൂണ്‍ 14-ന് താന്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ യുവതിയുടെ കൈയില്‍ ആയിരുന്നു എന്ന് പിങ്കിയുടെ പരാതിയില്‍ പറയുന്നു. ജയിലില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാണാനില്ല. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐ ഡി തുടങ്ങിയവയും കാണാതായിട്ടുണ്ടെന്ന് പിങ്കി ആരോപിക്കുന്നു.
തനിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ട്. സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പിങ്കി ആവശ്യപ്പെട്ടു.