വിവാദ അഭിമുഖം: രാജ് താക്കറെയ്ക്കെതിരെ എഫ്ഐആര്‍

മുംബൈ| WEBDUNIA| Last Modified ബുധന്‍, 15 ഫെബ്രുവരി 2012 (17:52 IST)
മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന(എംഎന്‍എസ്) തലവന്‍ രാജ് താക്കറെയ്ക്കെതിരേ എഫ്ഐആര്‍. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് എഫ് ഐ ആര്‍. സ്റ്റാര്‍ മജ്ഹ ചാനലില്‍ സം‌പ്രേക്ഷണം ചെയ്ത രാജിന്റെ അഭിമുഖമാണ് കേസിലേക്ക് നയിച്ചത്.

നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിപ്പിച്ച ശേഷം അഭിമുഖം സം‌പ്രേക്ഷണം ചെയ്തത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടുന്നു. ചാനലിനെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :