ലാദനെ കുടുക്കാന്‍ സഹായിച്ചത് പാക് ഡോക്ടര്‍ തന്നെ!

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 28 ജനുവരി 2012 (18:03 IST)
അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദനേക്കുറിച്ച് യു എസിന് വിവരങ്ങള്‍ നല്‍കിയത് പാകിസ്ഥാന്‍കാരനായ ഡോക്ടര്‍ തന്നെയാണെന്ന് സ്ഥിരീകരണം. യു എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയാണ് പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയുടെ പങ്ക് വെളിപ്പെടുത്തിയത്.

ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അബോട്ടാബാദിലെ ലാദന്റെ ഒളിത്താവളത്തില്‍ നടന്ന സൈനിക നടപടിയേക്കുറിച്ചുള്ള കാര്യങ്ങള്‍ ലിയോണ്‍ പനേറ്റ വിശദീകരിച്ചത്. ലാദന്റേതുമായി സാമ്യമുള്ള ഡിഎന്‍എ കണ്ടെത്താനായി ഷക്കീല്‍ അഫ്രീദി വ്യാജ രോഗപ്രതിരോധ കുത്തിവയ്പ് പരിപാടി നടത്തിയിരുന്നു. സിഐഎയ്ക്കു വേണ്ടിയാണ് ഷക്കീല്‍ അഫ്രീദി ഇത് ചെയ്തതെന്ന് ലിയോണ്‍ പനേറ്റ സമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :