അറസ്റ്റിലായ ലാദന്റെ മരുമകനെ യുഎസില്‍ എത്തിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മരുമകന്‍ അറസ്റ്റിലായി. ലാദന്റെ മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ് സുലൈമാന്‍ അബു ഗെയ്ത്ത് ആണ് അറസ്റ്റിലായത്. ഇയാളെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി.

കുവൈറ്റില്‍ ജനിച്ച ഗെയ്ത്ത് കഴിഞ്ഞ ദിവസം തുര്‍ക്കിയിലാണ് അറസ്റ്റിലായത്. 2001 സെപ്തംബര്‍ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസാണ് ഇയാള്‍ക്കെതിരെ യു എസില്‍ നിലവിലുണ്ട്. അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച ഇയാളെ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. ഇറാനില്‍ നിന്നാണ് ഇയാള്‍ തുര്‍ക്കിയിലേക്ക് കടന്നത് എന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :