ഒസാമ ബിന്‍ ലാദനു പിന്നാലെ അല്‍-ക്വൊയ്ദയിലെ രണ്ടാമന്‍ അയ്മന്‍ അല്‍ സവാഹിരിയും ഫേസ്ബുക്കില്‍. ലാദന്‍റെ പേജ് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് സവാഹിരിയും ഫേസ്ബുക്കിലെത്തിയത്. എന്നാല്‍ അല്‍-ക്വൊയ്ദയിലെ സവാഹിരിയുടെ പേജ് ഫേസ്ബുക് അധികൃതര്‍ വന്ന വേഗത്തില്‍ തന്നെ നീക്കം ചെയ്തു.
ലാദന്‍റെ പേര് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത് ദിവസങ്ങള്‍ക്കമാണ് 16.5 മില്യണ്‍ ഡോളര്‍ തലയ്ക്ക് വില പ്രഖ്യാപിച്ചിരിക്കുന്ന സവാഹിരിയും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ പേജുകളെല്ലാം നീക്കം ചെയ്തുവെന്ന് ഫേസ്ബുക് അധികൃതര്‍ വ്യക്തമാക്കി.
ഇതിനുപുറമെ താലിബാനുമായി ബന്ധമുളള മറ്റ് രണ്ട് പേജുകളും നീക്കം ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. ഒരു സെമി ഓട്ടോമാറ്റിക് റൈഫിളിന്‍റെ പശ്ചാത്തലത്തില്‍ സവാഹിരി നില്‍ക്കുന്ന ഫോട്ടൊയും അദ്ദേഹത്തിന്‍റെ പേജില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നടത്തിയ ട്രക്ക് ബോംബിംഗിന്‍റെ വീഡിയോയും പേജില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലാദന്റെ പേരില്‍ സൃഷ്ടിച്ച അക്കൌണ്ടിന് ‘1,000 ‘ഫാന്‍സ്’ ഉണ്ടായിരുന്നു. നിഷ്ക്രിയമാക്കിയ അക്കൌണ്ടില്‍ ലാദനെ ‘മുജാഹിദ്ദീന്റെ രാജകുമാരന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. താമസസ്ഥലം ‘ലോകത്തിലെ പര്‍വതങ്ങള്‍’ എന്നും പറഞ്ഞിരിക്കുന്നു.