ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സെയ്ദും യാസിന്‍ മാലികും വേദി പങ്കിട്ടു; അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: | WEBDUNIA|
PRO
PRO
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ ഭീകരനുമായ ഹാഫിസ് സെയ്ദും, ജമ്മുകശ്മീര്‍ മിര്‍ ലിബറേഷന്‍ നേതാവ് യാസിന്‍ മാലിക്കും വേദി പങ്കിട്ടത് വിവാദമാകുന്നു. അഫ്‌സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്ലാമബാദില്‍ നടന്ന നിരാഹാര സമര ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്.

പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രധാന പ്രതി അഫ്‌സല്‍ ഗുരുവിനെ കഴിഞ്ഞ ദിവസം തീഹാര്‍ ജയിലില്‍ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനും ലഷ്‌കര്‍-ഇ- ത്വയ്ബ നേതാവാണ് ഹാഫിസ് സെയ്ദ്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടും ലഷ്‌കറി ത്വയ്ബയും തമ്മില്‍ രഹസ്യ ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ആദ്യമായാണ് ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നത്. യാസിന്‍ മാലിക്കിന്റെ പാകിസ്ഥാന്‍ യാത്രയും ഹാഫിസ് സെയ്ദുമായി വേദി പങ്കിട്ടതിനെ കുറിച്ചും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. കര്‍ഫ്യൂ നാലാം ദിവസവും തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :