ലണ്ടനിലെ വിദേശ നിക്ഷേപത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ കമ്പനികള്‍ക്ക്

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടനില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമിറക്കിയവരില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ കമ്പനികള്‍ക്കാണ്. ഐടി കമ്പനിയായ ഇന്‍ഫോസിസിനാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ ഇന്ത്യന്‍ കമ്പനി. 28 ഇന്ത്യന്‍ കമ്പനികളാണ് ലണ്ടനില്‍ നിക്ഷേപം നടത്തിയത്. ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷമാണ് നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ വന്നത്.

ഒളിമ്പിക്‌സിനെ തുടര്‍ന്നാണ് ഇന്ത്യന്‍ കമ്പനികള്‍ ലണ്ടനില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയത്. ലണ്ടന്‍ ഒളിമ്പിക്‌സ് കഴിഞ്ഞ് ഒരു വര്‍ഷത്തിനകം 28 ഇന്ത്യന്‍ കമ്പനികള്‍ മുഖേന 429 കൂടുതല്‍ തൊഴിലുകളാണ് സൃഷ്ടിച്ചതെന്ന് ലണ്ടന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പറയുന്നത്.

2011-12 വര്‍ഷത്തില്‍ ഇന്ത്യന്‍ നിക്ഷേപം വഴി 830 പേര്‍ക്കായിരുന്നു ലണ്ടനില്‍ ജോലി ലഭിച്ചത്. ഇന്ത്യ തങ്ങളുടെ മികച്ച ബിസിനസ് പങ്കാളികളാണെന്നും ഒളിമ്പിക്‌സ് കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ ലണ്ടനിലേക്ക് ആകര്‍ഷിപ്പിച്ചിട്ടുണ്ടെന്നും ലണ്ടന്‍ മേയര്‍ ഗോര്‍ഡന്‍ ഇന്‍സ് വ്യക്തമാക്കി.

ബ്രിട്ടനില്‍ മൊത്തം 4,136 തൊഴിലുകളാണ് ഒളിമ്പിക്‌സ് വഴിയുള്ള നിക്ഷേപങ്ങളിലൂടെ ലഭിച്ചത്. ഇതില്‍ 1,694 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച അമേരിക്കയാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമിറക്കിയവരില്‍ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ചൈന മൊത്തം 365 അധിക തൊഴിലവസരങ്ങളാണുണ്ടാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :