കേരളത്തില്‍ 6500 കോടിയുടെ വിദേശ നിക്ഷേപം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തിന് 6500 കോടിയുടെ പ്രവാസി വിദേശ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചിലെ കണക്കനുസരിച്ച് പ്രവാസികളുടെ നിക്ഷേപം 66,190 കോടിയാണ്. വാണിജ്യ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ ഒരു വര്‍ഷം കൊണ്ട് 36.60 ശതമാനമാണ് വര്‍ദ്ധനവാണുണ്ടായത്.

രൂപയുടെ വിലയിടിവാണ് സംസ്ഥാനത്തെ ബാങ്കുകളിലേക്ക് പ്രവാസിനിക്ഷേപം ഒഴുകാന്‍ കാരണമെന്ന് കരുതുന്നു. ഒരു ഡോളറിന് എട്ടുരൂപ വരെ അധികം കിട്ടുമെന്നതുകൊണ്ടാണ് പ്രവാസികള്‍ കൂടുതല്‍പണം അയ്ക്കുന്നത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കനുസരിച്ച് ഒറ്റവര്‍ഷം വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനവ് 17,736 കോടിയാണ്.

2012 മാര്‍ച്ചില്‍ 10,000 കോടിയുടെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2,29,148 കോടിയായിരുന്നു. 2011-12 ല്‍ മൊത്തം നിക്ഷേപം 1,97,557 കോടിയായിരുന്നു.

കേരളത്തിന് നേട്ടമുണ്ടാകുമ്പോഴും ആഭ്യന്തര നിക്ഷേപത്തിന്റെ വളര്‍ച്ചാനിരക്ക് കുറയുകയാണ്. 2012 മാര്‍ച്ചില്‍ മൊത്തം നിക്ഷേപത്തിന്റെ 76.67 ശതമാനം ആഭ്യന്തര നിക്ഷേപമായിരുന്നു. എന്നാല്‍ ഈ മാര്‍ച്ചിലെത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപത്തിന്റെ പങ്ക് കുത്തനെ കുറഞ്ഞ് 71.11 ശതമാനത്തിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :