ലങ്കയില്‍ തമിഴ് വംശജര്‍ ഒരുമിച്ച് പാര്‍ട്ടിയുണ്ടാക്കി; സ്വപ്നങ്ങള്‍ തിരിച്ച് പിടിക്കാന്‍

കൊളംബോ| WEBDUNIA| Last Modified വ്യാഴം, 25 ജൂലൈ 2013 (11:05 IST)
PTI
പിച്ചിചീന്തീയ ഒരായിരം സ്വപ്നങ്ങള്‍ ഒരിക്കലെങ്കിലും കൈവരുവാന്‍ ശ്രീലങ്കന്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ പാര്‍ട്ടികള്‍ രൂപികരിച്ചു. നീണ്ട 29 വര്‍ഷത്തെ മനുഷ്യക്കുരുതികള്‍ക്ക് ശേഷം ഇത്തവണയെങ്കിലും തങ്ങള്‍ക്ക് നീതി കിട്ടുമോ എന്നാണ് പാര്‍ട്ടി രൂപികരണത്തിലൂടെ തമിഴ് വംശജര്‍ ചിന്തിക്കുന്നത്.

എല്‍ടിടിയെ പൂര്‍ണമായും തച്ചുതകര്‍ത്ത സിംഹള മേല്‍ക്കോയ്മയെ ശക്തമായി പ്രഹരിക്കുവാന്‍ തന്നെയാണ് ഈ പാര്‍ട്ടി രൂപികരണം എന്ന് കരുതുന്നു. സെപ്റ്റംബര്‍ അവസാനം നടക്കുന്ന പ്രവിശ്യാ സമിതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പാര്‍ട്ടികള്‍ രൂപികരിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :