ലങ്കന്‍ സൈനികരുടെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന പുതിയ വീഡിയോ ദൃശ്യം പുറത്ത്

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 12 മാര്‍ച്ച് 2014 (15:46 IST)
PRO
ആഭ്യന്തരയുദ്ധ കാലത്ത് ലങ്കന്‍ സൈനികരുടെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന പുതിയ വീഡിയോ ദൃശ്യം ബ്രിട്ടനിലെ ചാനല്‍-4 പുറത്തുവിട്ടു.

സ്ത്രീകളെ പീഡിപ്പിച്ചതിന്റെയും തമിഴരെ കൂട്ടക്കൊല ചെയ്തതിന്റെയും നേര്‍ചിത്രമാണ് വീഡിയോയെന്നു ചാനല്‍ റിപോര്‍ട്ടര്‍ കാല്ലം മക്രേ പറഞ്ഞു. ആറു മിനിറ്റുള്ള വീഡിയോ ഞായറാഴ്ചയാണ് ചാനല്‍ പുറത്തുവിട്ടത്.

ആഭ്യന്തരയുദ്ധം അവസാനിച്ച 2009ന് രണ്ടുവര്‍ഷം മുമ്പ് സൈനികന്‍ മൊബൈല്‍ ഉപയോഗിച്ച് എടുത്തതാണെന്നു സംശയിക്കുന്നു. സിംഹള സംസാരിക്കുന്ന സൈനിക വേഷത്തിലുള്ളയാള്‍ തമിഴ് പുലികളില്‍പ്പെട്ട വനിതകളുടെ ശരീരത്തില്‍ കയറി ആഹ്ലാദം പ്രകടിപ്പിക്കുന്ന രംഗമാണ് ദൃശ്യത്തിലുള്ളത്.

ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ലങ്കന്‍ തമിഴരുടെ സംഘടനയായ ബ്രിട്ടിഷ് തമിഴ് ഫോറമാണ് വീഡിയോ ചാനലിനു നല്‍കിയത്. യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ അമേരിക്കയുടെ ശ്രീലങ്കക്കെതിരായ പ്രമേയം വോട്ടിനിടാനിരിക്കെയാണ് ചാനല്‍ ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :